പരിശോധനയ്ക്കിടെ പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി

തിരുവനന്തപുരം മാർച്ച്‌ 27: പൊതുജനങ്ങളോട് പരിശോധനയ്ക്കിടെ പോലീസുകാർ അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു.

അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഓഫീസർമാർക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാൽ വിതരണക്കാർ, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങൾ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളിൽ പോലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതയും ശ്രെദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →