റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: വൈറസിന്റെ ചിത്രങ്ങൾ പകർത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

March 27, 2020 - 7:09 pm

ന്യൂഡൽഹി മാർച്ച്‌ 27: കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തി പൂനെയിൽ നിന്നുള്ള ശാസ്ത്രജ്ഞർ. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഇമേജിങ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പിടിച്ചെടുത്തത്.

ഇന്ത്യയിൽ കോവിഡ് 19ന്റെ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നത് 2020 ജനുവരി 30നാണ്‌. ഇന്ത്യയിലെത്തിയ ചൈനയിലെ വുഹാനിൽ മെഡിസിന് പഠിക്കുന്ന മൂന്ന് കുട്ടികളിൽ ഒരാൾക്ക് ആണ് രോഗം സ്‌ഥിരീകരിച്ചത്‌.

ലോകത്ത്‌ ഇപ്പോൾ ഏകദേശം 5, 40, 000ത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 25, 000ത്തോളം പേർ രോഗബാധയേറ്റു മരിച്ചു. ചൈനയിലെ വുഹാനിൽ 2019 ഡിസംബറിലാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *