റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുരുത്തി ആരോഗ്യ കേന്ദ്രം: പുതിയ ബ്ലോക്ക് കെട്ടിടത്തിന് രണ്ട് കോടി അനുവദിച്ചു

March 3, 2020 - 12:16 pm

കാസർഗോഡ് മാർച്ച് 3: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തുരുത്തി പി.എച്ച്.സി പുതിയ ബ്ലോക്ക് കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. രണ്ട്  കോടി രൂപയാണ്  പദ്ധതിയ്ക്കായി വകയിരുത്തിയത്.  ഇതില്‍ സ്‌പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണത്തിന് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം എം.എല്‍.എ.  എം.രാജഗോപാലന്റെ  ആസ്തി വികസന ഫണ്ടില്‍ നിന്ന് 26 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് വിഹിതമായി 25 ലക്ഷം രൂപയും കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 14 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയത്. പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗം  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുളള ഈ പദ്ധതയില്‍ പുതിയ സ്‌പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണത്തോടൊപ്പം പ്രത്യേകം വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട്  വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ്  പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ദയാനന്ദ കെ മറ്റ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *