റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അത്യാധുനിക സൗകര്യങ്ങളോടെ വെള്ളച്ചാല്‍ എം.ആര്‍.എസ്: അഞ്ചാംതരത്തിലേക്ക് മാര്‍ച്ച് 5 വരെ അപേക്ഷിക്കാം

March 3, 2020 - 9:54 am

കാസർഗോഡ് മാർച്ച് 3: പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ശാസ്ത്ര ലാബ് സയന്‍സ്  ഐ.ടി. ലാബ്,  മിനി ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെ  പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിൽ വെള്ളച്ചാല്‍ എം.ആര്‍.സിലേക്ക് അപേക്ഷിക്കാം. പഠനത്തോടൊപ്പം സ്‌പോര്‍ട്‌സ്, ഗെയിംസ് ഇനങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര – സാമൂഹ്യശാസ്ത്ര – ഐ.ടി- പ്രവൃത്തി പരിചയമേളകളിലുമൊക്കെ പങ്കെടുക്കാനും ഇവിടെ അവസരമുണ്ട്. പോലീസ് കേഡറ്റ്, വിവിധ ക്ലബ്ബുകള്‍ എന്നിവക്കു പുറമെ സംഗീത പരിശീലനവും ലഭിക്കും. 8.18 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസ്സില്‍ വിശാലമായ ഹോസ്റ്റല്‍ കെട്ടിടത്തിനു പുറമെ  ഹയര്‍സെക്കന്ററി വരെ  ക്ലാസ്സുകള്‍ നടത്താന്‍ സൗകര്യമുള്ള സ്‌കൂള്‍ കെട്ടിടം പ്രത്യേകമായുണ്ട്.   ഹയര്‍ സെക്കന്ററി ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.

2002 ല്‍ തുടങ്ങിയ വെള്ളച്ചാല്‍ എം ആര്‍ എസില്‍   160 ലേറെ വിദ്യാര്‍ഥികളാണ് എം.ആര്‍.എസ്സില്‍ പഠിക്കുന്നത്.   2008 മുതല്‍  തുടര്‍ച്ചയായ 12 വര്‍ഷവും പത്താം തരത്തില്‍ നൂറു ശതമാനം വിജയം നേടിയെടുത്ത സ്‌കൂളില്‍  ഹയര്‍ സെക്കന്ററി  ആരംഭിക്കുന്നതിനുള്ള  നടപടികള്‍ പുരോഗമിക്കുകയാണ്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *