റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് ഇന്ന്

March 2, 2020 - 9:56 am

തിരുവനന്തപുരം മാര്‍ച്ച് 2: പോലീസ് ആസ്ഥാനത്ത് നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ് ഇന്ന്. ചീഫ് സ്റ്റോറില്‍ നിന്നും എസ്എപി ക്യാമ്പിലേക്ക് നല്‍കിയിട്ടുള്ള വെടിയുണ്ടകളെല്ലാം ഹാജരാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം. സിഎജി റിപ്പോര്‍ട്ടിലും പോലീസ് നടത്തിയ ആഭ്യന്തര പരിശോധനയിലും വെടിയുണ്ടകളുടെ എണ്ണത്തില്‍ വൈരുദ്ധ്യമുണ്ടായ സാഹചര്യത്തിലാണ് വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കുന്നത്.

വിവിധ എആര്‍ ക്യാമ്പുകളിലും ബറ്റാലിയിനുകളിലും പരിശീലനത്തിനായി നല്‍കിയിരുന്ന വെടിയുണ്ടകള്‍ എസ്എപി ക്യാമ്പില്‍ തിരികെയെത്തിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിദ്ധ്യത്തില്‍ 11 മണിക്ക് എസ്എപി ക്യാമ്പിലാണ് പരിശോധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *