റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി

February 25, 2020 - 10:32 am

ന്യൂഡല്‍ഹി ഫെബ്രുവരി 25: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ട്രംപിനെ ഔപചാരികമായി സ്വീകരിച്ചു. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് ട്രംപിനെ ആനയിച്ചത്. മൂന്ന് സേനാവിഭാഗങ്ങളും ചേര്‍ന്ന് ട്രംപിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാഷ്ട്രത്തലവന്മാര്‍ക്ക് നല്‍കി വരുന്നതില്‍ മികച്ച സ്വീകരണമാണ് ട്രംപിനും മെലാനിയ ട്രംപിനും സംഘത്തിനും രാഷ്ട്രപതി ഭവനില്‍ ലഭിച്ചത്.

രാഷ്ട്രപതി ഭവനില്‍ നിന്ന് ഇറങ്ങുന്ന ട്രംപ് രാജ്ഘട്ട് സന്ദര്‍ശിച്ചശേഷമാണ് ട്രംപ്-മോദി കൂടിക്കാഴ്ച. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക്ശേഷം ട്രംപ് മോദിയുമായുള്ള ചര്‍ച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തും. മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കുക. 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *