റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട്: ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

February 25, 2020 - 10:56 am

കൊച്ചി ഫെബ്രുവരി 25: പ്രളയ ദുരിതാശ്വാസത്തില്‍ ക്രമക്കേട് നടത്തിയ എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ദുരിതാശ്വാസ സെല്ലിന്‍റെ ചുമതല വഹിച്ചിരുന്ന ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെയാണ് സസ്പെന്റ്‌ ചെയ്തത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. 2018ലെ പ്രളയ ബാധിതര്‍ക്കുള്ള സഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലെത്തിയ സംഭവത്തിലാണ് നടപടി.

എറണാകുളം കാക്കനാട് സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എംഎം അന്‍വറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടില്‍ ഇതുവരെ അന്വേഷണം ഉണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *