റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി നിയമസഭാംഗമായി കെജ്‌രിവാള്‍, സിസോദിയ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചെയ്തു

February 24, 2020 - 2:48 pm

ന്യൂഡല്‍ഹി ഫെബ്രുവരി 24: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ ഏഴാമത് ഡല്‍ഹി നിയമസഭാംഗമായി തിങ്കാളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. കെജ്‌രിവാള്‍, സിസോദിയ, ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

പ്രോടൈം സ്പീക്കറും മാഷിയ മഹല്‍ എംഎല്‍എയുമായ ഷോയ്ബ് ഇക്ബാലാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. നിയമസഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. 70 അംഗങ്ങള്‍ അടങ്ങിയ ഡല്‍ഹി നിയമസഭയില്‍ 62 എഎപി എംഎല്‍എമാരും 8 ബിജെപി എംഎല്‍എമാരുമാണുള്ളത്. കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *