മഹാരാഷ്ട്രയില്‍ എന്‍പിആര്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

മുംബൈ ഫെബ്രുവരി 19: മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആര്‍ പട്ടികയുടെ എല്ലാ വശങ്ങളും പരിശോധിച്ചെന്നും നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും ഉദ്ധവ് പറഞ്ഞു. എന്‍ആര്‍സി നടപ്പിലാക്കിയാല്‍ അത് ഹിന്ദുക്കളേയും മുസ്ലീങ്ങളെയും മാത്രമല്ല, ആദിവാസികളേയും ബാധിക്കും. എന്നാല്‍ എന്‍പിആര്‍ സെന്‍സസ് ആണെന്നും അത് എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും പൗരത്വഭേദഗതി നിയമം(സിഎഎ), എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ വ്യത്യസ്ഥ വിഷയങ്ങളാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം