റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി

February 10, 2020 - 11:15 am

ന്യൂഡല്‍ഹി ഫെബ്രുവരി 10: ശബരിമല കേസ് വിശാലബഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചുവെന്നും കോടതി വ്യക്തമാക്കി. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ്, 25-ാം അനുച്ഛേദത്തില്‍ പറഞ്ഞിട്ടുള്ള ധാര്‍മികതയുടെ നിര്‍വചനം എന്താണ്, പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങളും മൗലികാവകാശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, മതസ്വാതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങളുടെ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, മതവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് ശരിയോ, പ്രത്യേക മത വിഭാഗങ്ങളുടെ അവകാശങ്ങള്‍ മൗലികാവകാശങ്ങള്‍ക്ക് വിധേയമോ, അനുച്ഛേദം 25(2 ബി)യില്‍ പറയുന്ന വിഭാഗങ്ങള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ത് തുടങ്ങിയവയാണ് വിശാലബഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍.

അഭിഭാഷകര്‍ ഉയര്‍ത്തിയ നിയമപ്രശ്നങ്ങളെല്ലാം തള്ളിയാണ് സുപ്രീംകോടതിയുടെ നടപടി. 17ന് വാദം ആരംഭിക്കും. ഇരുവിഭാഗങ്ങള്‍ക്കും അഞ്ച് ദിവസം വീതമായിരിക്കും വാദത്തിന് ഉണ്ടാകുക. ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *