റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലാല വധശ്രമകേസിലെ മുഖ്യപ്രതി ജയില്‍ ചാടി

February 7, 2020 - 10:17 am

ഇസ്ലാമാബാദ് ഫെബ്രുവരി 7: നൊബേല്‍ പുരസ്ക്കാര ജേതാവ് മലാല യൂസഫ്സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ പാക് താലിബാന്‍ കമാന്‍ഡര്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ജയില്‍ ചാടി. ഇഹ്സാന്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ് ജയില്‍ ചാടിയ വിവരം പുറത്തുവന്നത്. പാക് സൈന്യത്തിന് കീഴടങ്ങുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ജനുവരി 11ന് സുരക്ഷാ ഏജന്‍സികളുടെ തടവില്‍ നിന്നും രക്ഷപ്പെട്ടതായും ശബ്ദരേഖയില്‍ ഇഹ്സാന്‍ പറയുന്നു.

2012ല്‍ മലാലയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചതായും 2014ല്‍ പെഷര്‍വാറിലെ ആര്‍മി സ്കൂളില്‍ ഭീകരാക്രമണം നടത്തിയ കേസിലുമാണ് ഇഹ്സാനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *