ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്ത് 2020-2021ല്‍ കാസര്‍കോട് ബേക്കല്‍ മുതല്‍ തിരുവനന്തപുരത്തെ കോവളം വരെ നീളുന്ന ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജല ഗതാഗത മേഖലയില്‍ വന്‍ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് ആവിഷ്കരിച്ച വെസ്റ്റ് കോസ്റ്റ് കനാല്‍ യാഥാര്‍ത്ഥ്യമാകുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

വാട്ടര്‍ വേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന് കമ്പനിയുടെ നേതൃത്വത്തില്‍ സിയാലിന്റെ കൂടി പങ്കാളിത്ത ത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 18 മുതല്‍ 20 മീറ്ററാണ് കനാലുകളുടെ വീതി. 2025 ആകുമ്പോഴേക്കും അത് 40 മീറ്റര്‍ വീതിയാക്കി സംസ്ഥാനത്തെ ചരക്ക് നീക്കത്തിന്റെ പകുതിയിലധികം ജലമാര്‍ഗ്ഗം ആക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലക്കും പദ്ധതി വന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ബന്ധിപ്പിച്ചാകും ജലപാതയെന്നും തോമസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം