റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ അസം സ്പീക്കർ പ്രണബ് ഗോഗോയി അന്തരിച്ചു

February 4, 2020 - 5:29 pm

ഗുവാഹത്തി ഫെബ്രുവരി 4: മുൻ അസം നിയമസഭാ സ്പീക്കറും എം‌എൽ‌എയുമായ പ്രണബ് കുമാർ ഗോഗോയി ( 84 ) ഇന്നലെ അന്തരിച്ചു. സിറ്റി ആശുപത്രിയിൽ വെച്ച് ഇന്നലെ വൈകിട്ടാണ് മുതിർന്ന കോൺഗ്രസ് നേതാവ് വിട വാങ്ങിയത്.


നിലവിൽ ശിവസാഗർ നിയോജകമണ്ഡലത്തിലെ എം‌എൽ‌എ ആയിരുന്ന അദ്ദേഹം നാല് തവണ ഒരേ സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷകനായിരുന്ന ഗോഗോയി 2006 മുതൽ 2011 വരെ നിയമമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെ സംസ്ഥാന അസംബ്ലി സ്പീക്കറായിരുന്നു. അന്ത്യകർമങ്ങൾ ശിവസാഗറിൽ‌ വെച്ച് നടത്തും.


മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ മുൻ മുഖ്യമന്ത്രി തരുൺ ഗോഗോയ്, നിയമസഭാ സ്പീക്കർ ഹിതേന്ദ്ര നാഥ് ഗോസ്വാമി, മുതിർന്ന കാബിനറ്റ് മന്ത്രി ഫാനി ഭൂസൻ ചൗധരി തുടങ്ങിയവർ ഗോഗോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *