റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം തള്ളി ചൈനയില്‍ നിന്നെത്തിയ രണ്ട് കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്ക് പോയി

February 4, 2020 - 2:48 pm

കോഴിക്കോട് ഫെബ്രുവരി 4: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച രണ്ട് പേര്‍ വിദേശത്തേക്ക് പോയി. ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളാണ് സൗദി അറേബ്യയിലേക്ക് പോയത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ സൗദിയിലേക്ക് പോയത്.

കോഴിക്കോട് നഗരത്തില്‍ ആകെ അറുപത് പേരാണ് ചൈനയില്‍ നിന്നെത്തിയവര്‍ ഉണ്ടായിരുന്നത്. ഇതില്‍ 58 പേര്‍ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. വിദേശത്തേക്ക് പോയ രണ്ട് പേര്‍ക്കും വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *