സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തിനും ഗവര്‍ണര്‍ക്ക് അതൃപ്തി

തിരുവനന്തപുരം ജനുവരി 25: നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിനും ഗവര്‍ണ്ണര്‍ക്ക് അതൃപ്തി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയുടെ നിയമവശം രാജ്ഭവന്‍ പരിശോധിക്കുന്നതായാണ് വിവരം.

സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് രാജ്ഭവനിലെത്തിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാടുകളും പ്രതിഷേധങ്ങളും നിയമസഭയില്‍ പാസാക്കിയ പ്രമേയവുമെല്ലാം പരാമര്‍ശിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ തിരുത്തല്‍ വേണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →