കൊറോണ വൈറസ്: 10 ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന

വുഹാന്‍ ജനുവരി 25: ചൈനയില്‍ കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ അസുഖം ബാധിച്ചവരെ ചികിത്സിക്കാനായി പത്ത് ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ഷിയിന്‍ തടാകത്തിന്റെ തീരത്ത് പ്രാദേശിക തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മ്മിച്ച അവധികാല കെട്ടിട സമുച്ചയത്തിനൊപ്പമാണ് ആശുപത്രി നിര്‍മ്മിക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ 100 തൊഴിലാളികള്‍ ചേര്‍ന്ന് ആശുപത്രി നിര്‍മ്മാണം തുടങ്ങിയിരുന്നു. ഫെബ്രുവരി 3ന് കെട്ടിടം പണി പൂര്‍ത്തിയാകുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ 2003ല്‍ സാര്‍സ് വൈറസ് പടര്‍ന്ന് പിടിച്ചപ്പോള്‍ 7,000 തൊഴിലാളികള്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ട് ബെയ്ജിങ്ങില്‍ പുതിയ ആശുപത്രി നിര്‍മ്മിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →