ശ്രീനഗര്‍ ജനുവരി 25: ജമ്മുകാശ്മീരില്‍ ജെയ്ഷെ മുഹമ്മദ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന ഭീകര സംഘത്തെയാണ് സുരക്ഷാസേന നേരിടുന്നത്.
ഖാസി യാസിര്‍ പാകിസ്ഥാന്‍ സ്വദേശിയാണ്. കാശ്മീരിലെ നാടോടികളായ ഗുജ്ജര്‍ സമുദായത്തിലുള്‍പ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയത് ഖാസി യാസിറാണ്. കഴിഞ്ഞ ആഗസ്റ്റില്‍ പുല്‍വാമയില്‍ വച്ചായിരുന്നു സംഭവം.

