മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടന സമയത്തെ പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ഐഐടി സംഘം ഇന്ന് മരടിലേക്ക്

കൊച്ചി ജനുവരി 4: മരടില്‍ ഫ്ളാറ്റ് പൊളിക്കാന്‍ സ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ മരടിലെത്തും. തുടര്‍ന്ന് ഇവര്‍ എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തും. ഫ്ളാറ്റുകളില്‍ സ്ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഇന്ന് ഉണ്ടാകും.

പൊളിക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനികള്‍, സമയക്രമം മാറ്റുന്നതില്‍ അതൃപ്തി അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് വിവിധ വകുപ്പുകളുമായി ചേരുന്ന യോഗത്തിന് ശേഷമായിരിക്കും അന്തിമതീരുമാനം. മരടിലെ എച്ച്ടുഒ ഫ്ളാറ്റില്‍ സ്ഫോടനത്തിന് ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ചു. സ്ഫോടകവസ്തുക്കള്‍ ദ്വാരങ്ങളില്‍ നിറച്ചുതുടങ്ങി. ഗതാഗതക്രമീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി സബ് കളക്ടര്‍ ഇന്ന് പോലീസ് കമ്മീഷണറേയും കാണും.

Share
അഭിപ്രായം എഴുതാം