റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരടില്‍ ഫ്ളാറ്റുകള്‍ക്ക് സമീപമുള്ള കുടുംബങ്ങള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും

December 30, 2019 - 11:56 am

കൊച്ചി ഡിസംബര്‍ 30: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും. ഫ്ളാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണു. ഫ്ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചു കഴിയുമ്പോള്‍ കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുണ്ടാകുമെന്ന ആശങ്ക നാട്ടുകാരില്‍ ശക്തമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ചും സംശയങ്ങളുണ്ട്.

ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച നാട്ടുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പട്ടിണി സമരത്തിനൊരുങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *