അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചു.

സെപ്റ്റംബര്‍ അവസാന വാരമാണ് ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തിന്റെ അഭിമുഖം നടന്നത്. പൊതുവിഭാഗത്തില്‍ ഒന്നും സംവരണ വിഭാഗത്തില്‍ രണ്ടും ഒഴിവുകളിലേക്ക് 275 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചു. എന്നാല്‍ അഭിമുഖത്തില്‍ വിസി പങ്കെടുത്തില്ല. പകരം പ്രോവൈസ് ചാന്‍സിലറാണ് അഭിമുഖം നടത്തിയത്.

നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം വേണമെന്ന യുജിസി മാനദണ്ഡമുണ്ട്. എന്നാല്‍ നിയമനം ലഭിച്ച മൂന്നുപേര്‍ക്കും ഗാന്ധിയന്‍ സ്റ്റഡീസിലോ സെവലപ്പ്മെന്റ് സ്റ്റഡീസിലോ പിജി ഇല്ല. പിഎച്ച്ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപനപരിചയം ഉള്ളവരും തഴയപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ഉദ്യോഗാര്‍ത്ഥികളെ വിളിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →