പൗരത്വ ഭേദഗതിയും പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഡിസംബര്‍ 27: ദേശീയ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളുടെ പദവിയെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസ് റിപ്പോര്‍ട്ട്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ പൗരത്വ പ്രക്രിയയില്‍ മതം മാനദണ്ഡമായി ചേര്‍ത്തുവെന്നും ഡിസംബര്‍ 18ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 20 കോടിയോളം വരുന്ന ന്യൂനപക്ഷമായ ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികൂലമായി പൗരത്വ ഭേദഗതിയും പൗരത്വ പട്ടികയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 18നാണ് റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത്.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ മുസ്ലീങ്ങള്‍ക്ക് ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ഭേദഗതി. ലോക്സഭയിലും രാജ്യസഭയിലും ഇത് സംബന്ധിച്ച് ബില്‍ പാസായി. തുടര്‍ന്ന് രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ദേശീയ പട്ടിക കൂടി നടപ്പാക്കാനുള്ള നീക്കം പ്രക്ഷോഭത്തിന് ആക്കം കൂട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →