രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി

ജോധ്പൂര്‍ ഡിസംബര്‍ 27: രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. മിഗ് 27ന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരില്‍ നല്‍കിയത്.

കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ വിറപ്പിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധവിമാനമായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്ശേഷം നടന്ന സേനാവിന്യാസമായ ഓപ്പറേഷന്‍ പരാക്രമയിലും മിഗ് 27ന് സുപ്രധാന പങ്കുണ്ടായിരുന്നു. മിഗ് 27ന്റെ അവസാനത്തെ പറക്കലായിരുന്നു ഇന്നത്തേത്. രാജ്യത്ത് എവിടെയും ഇനി ഇത് ഉപയോഗിക്കില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →