റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു

December 24, 2019 - 11:42 am

ന്യൂഡല്‍ഹി ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ഡല്‍ഹി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്ഡീഹൗസില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. സമരത്തില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് വിവരം. കേന്ദ്രമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനാണ് ജാമിയ സമരസമിതി ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ കൂടിയ പോലീസ് യോഗത്തില്‍ അനുമതി നിഷേധിച്ചതോടെയാണ് മാര്‍ച്ച് മണ്ഡീഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്ക് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *