ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വ്വീസുകള്‍ വൈകി

ന്യൂഡല്‍ഹി ഡിസംബര്‍ 21: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 800 ഓളം വിമാന സര്‍വ്വീസുകള്‍ വൈകി. ഡല്‍ഹിയിലേക്കുള്ള 46 വിമാനസര്‍വ്വീസുകള്‍ വഴി തിരിച്ചുവിട്ടു. വിമാന സര്‍വ്വീസിന്റെ വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു.

നൂറിലധികം ട്രെയിനുകളും സമയം മാറ്റി. 17 ട്രെയിനുകള്‍ രണ്ടു മണിക്കൂര്‍ വൈകി ഓടുന്നു. ഇന്ന് കനത്ത മഴയും തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →