ഹൈദരാബാദ് ഡിസംബര്‍ 3: തെലങ്കാനയില്‍ യുവമൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് പ്രതികളുടെ കുടുംബാഗങ്ങള്‍. ആ പെണ്‍കുട്ടി അനുഭവിച്ച വേദനയെന്താണെന്ന് തന്റെ മകനും അറിയണമെന്ന് പ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ പ്രതികരിച്ചു. ജോല്ലു ശിവ, ആരിഫ്, ജൊല്ലു നവീന്‍, ചിന്തകുന്ത ചെന്നകേശവലു എന്നിവരാണ് പിടിയിലായ പ്രതികള്‍.
പെണ്‍കുട്ടി അഭിമുഖീകരിച്ചത് ഭയപ്പെടുത്തുന്ന ക്രൂരപീഡനങ്ങളാണെന്ന് പോലീസ് പറഞ്ഞു. തന്റെ മകനെ കല്ലെറിഞ്ഞോ തൂക്കിയോ കൊന്നുകളയാനാണ് ആരിഫിന്റെ മാതാവിന്റെ പ്രതികരണം. പ്രതികളുടെ കുടുംബാംഗങ്ങളും സമാനമായ രീതിയിലാണ് പ്രതികരിക്കുന്നത്. രാജ്യമെങ്ങും ഈ സംഭവത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്.