റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്ക്കാരം കേരളത്തിന്

December 3, 2019 - 3:30 pm

തിരുവനന്തപുരം ഡിസംബര്‍ 3: ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള 2019ലെ ദേശീയ പുരസ്ക്കാരം കേരളത്തിന്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവില്‍ നിന്ന് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്മന്ത്രി കെ കെ ശൈലജ പുരസ്ക്കാരം ഏറ്റുവാങ്ങി.

ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *