റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം

November 28, 2019 - 11:32 am

കൊല്ലം നവംബര്‍ 28: കരുനാഗപ്പള്ളി തുപ്പാശ്ശേരി വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തെ അമ്പലത്തിലും പള്ളിയിലും എത്തിയവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി നടപടികള്‍ സ്വീകരിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.

മുകള്‍ ഭാഗത്തെ രണ്ടു നിലകളില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവാഹ സാരികളുടെ ഷോറൂമിന്റെ ഭാഗമാണ് കത്തിയത്. വസ്ത്രങ്ങളും കത്തിയിട്ടുണ്ട്. നഷ്ടം കണക്കാക്കിയിട്ടില്ല. അരകോടിയിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *