റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭ സമുച്ചയത്തില്‍ 83 ലക്ഷം രൂപയുടെ ഇഎംഎസ് സ്മൃതി മന്ദിരം

November 28, 2019 - 11:50 am

തിരുവനന്തപുരം നവംബര്‍ 28: നിയമസഭ സമുച്ചയത്തില്‍ ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ സർക്കാർ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. 7 ലക്ഷം രൂപയിലധികം ചെലവഴിച്ച് നിര്‍മ്മിച്ച കുട്ടികളുടെ ലൈബ്രറി ഇതിനായി പൊളിച്ചു മാറ്റി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് ഉത്തരവ് പുറംലോകം അറിയുന്നത്.

നിയമസഭ മന്ദിരത്തില്‍ നിര്‍മാണം നടത്തണമെങ്കില്‍ പ്രതിപക്ഷവുമായി ആലോചിക്കണമെന്ന ചട്ടവും ലംഘിച്ചു. കഴിഞ്ഞ ബജറ്റ് സമയത്ത് വെച്ച നിര്‍ദ്ദേശമാണിത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *