റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്പിജിയില്‍ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്ലാതാക്കാനല്ലെന്ന് അമിത് ഷാ

November 28, 2019 - 11:06 am

ന്യൂഡല്‍ഹി നവംബര്‍ 28: ബിജെപി സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്പിജി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ഷാ. എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ഇല്ലാതാക്കാനല്ലെന്നും ഒരോരുത്തരുടെയും സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഏത് തട്ടിലുള്ള സുരക്ഷ വേണമെന്ന് തീരുമാനിക്കുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

സുരക്ഷ പിന്‍വലിക്കുകയല്ല, പരിഷ്കരിക്കുകയാണ് ചെയ്തതെന്ന് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷ സഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റുകയാണ് ചെയ്തതെന്ന് ഷാ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *