റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ‘ആത്മഹത്യാസമര’വുമായി അധ്യാപകര്‍

November 28, 2019 - 3:00 pm

കാസര്‍കോട് നവംബര്‍ 28: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് സമരവുമായി അധ്യാപകര്‍. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി ‘ആത്മഹത്യാസമര’മെന്നും ‘ഭിക്ഷാടനസമര’മെന്നുള്ള ബാനറുകള്‍ ഉയര്‍ത്തി പിടിച്ചാണ് സമരം.

നാനൂറിലധികം അധ്യാപകരാണ് സമരവുമായി എത്തിയിരിക്കുന്നത്. നിരവധി തവണ വിദ്യാഭ്യാസ മന്ത്രിക്കും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. നാലും അഞ്ചും വര്‍ഷമായി ഇങ്ങനെ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും തങ്ങളുടെ കുടുംബമെങ്ങനെ മുന്നോട്ട് പോകുമെന്നും അവര്‍ ചോദിക്കുന്നു. ഇത്തരമൊരു വേദിയില്‍ സമരം നടത്തിയാല്‍ പൊതുജനവും അധികൃതരും ശ്രദ്ധിക്കുമല്ലോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കലോത്സവേദിയില്‍ ആരംഭിച്ച പ്രതിഷേധം സംസ്ഥാന വ്യാപകമായി തുടരാനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *