റഫാല്‍ ഇടപാട് കേസ്: രാഹുല്‍ ഗാന്ധി രാജ്യത്തിനോട് മാപ്പ് പറയണമെന്ന് രവിശങ്കര്‍ പ്രസാദ്

രാഹുല്‍ ഗാന്ധി, രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോടും നരേന്ദ്രമോദിയോടും മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്.

റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെയും കോടതി വിമര്‍ശനമുന്നയിച്ചു. രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം