ബാഗ്ദാദ് നവംബര്‍ 4: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനെ നിശ്ചലമാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം. പ്രധാന ജംഗ്ഷനുകളില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്താണ് സമരക്കാര്‍ വഴി തടഞ്ഞത്. അഴിമതി തടയുക, കൂടുതല്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുകയാണ്. ഒക്ടോബര്‍ 17നാണ് പ്രതിഷേധം ആരംഭിച്ചത്.