‘അമ്മ’ പദ്ധതിയിലൂടെ 50 യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍ നവംബര്‍ 4: കാശ്മീര്‍ താഴ്വരയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈന്യത്തിന്‍റെ ചിനാറിലെ കോര്‍ അവതരിപ്പിച്ച ‘അമ്മ’ പദ്ധതി വിജയം കാണുന്നു. ഇതുവരെ 50 യുവാക്കളാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതിയാക്കി കുടുംബത്തില്‍ തിരിച്ചെത്തിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ രീതി തെരഞ്ഞെടുത്തത്.

ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ 7% പേര്‍ ആദ്യ പത്ത് ദിവസത്തിനുള്ളിലും, 9% പേര്‍ ഒരു മാസത്തിലും, 17% പേര്‍ മൂന്നുമാസത്തിലും, 36% പേര്‍ ആറ് മാസത്തിലും, 64% പേര്‍ ഒരു വര്‍ഷം കൊണ്ടും കൊല്ലപ്പെടും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. മക്കളോട് തിരികെയെത്താന്‍ ആവശ്യപ്പെടാന്‍ അമ്മമാരോട് പറഞ്ഞു. മികച്ച ഫലം ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം