റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മരട് ഫ്ളാറ്റുകളിലെ വൈദ്യുതി, ജലം നിര്‍ത്തി

September 26, 2019 - 1:31 pm

കൊച്ചി സെപ്റ്റംബര്‍ 26: സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പൊളിച്ചുനീക്കാന്‍ തീരുമാനിച്ച എറണാകുളം ജില്ലയിലെ മരടിലെ നാല് അപ്പാര്‍ട്ട്മെന്‍റിലേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും വ്യാഴാഴ്ച രാവിലെ അധികൃതര്‍ വിച്ഛേദിച്ചു. തീരദേശ നിയന്ത്രണ മേഖല നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇതിനെ തുടര്‍ന്നാണ് വൈദ്യുതിയും ജലവും വിച്ഛേദിച്ചത്.

മാനുഷികമായ പരിഗണനയിലൂടെ ഉത്തരവ് നിര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഫ്ളാറ്റിലെ ആളുകള്‍ പ്രതിഷേധം ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറിന് മരട് മുന്‍സിപ്പാലിറ്റി സെക്രട്ടറിയായി അധിക ചുമതല നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *