2020 വിജയദിനാഘോഷത്തിനായി മോദിയെ ക്ഷണിച്ച് പുടിന്‍

നരേന്ദ്രമോദി, വ്ളാഡിമിര്‍ പുടിന്‍

വ്ളാഡിവോസ്റ്റോക് സെപ്റ്റംബര്‍ 4: 2020 മെയ്യില്‍ റഷ്യയില്‍ വെച്ച് നടക്കുന്ന വിജയദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബുധനാഴ്ച ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോദിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്നും ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും പുടിന്‍ മോദിയോട് പറഞ്ഞതായി റഷ്യന്‍ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകയുദ്ധം-2ന്‍റെ 75-ാമത് വിജയദിനാഘോഷത്തില്‍ വെച്ച് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1945ല്‍ നാസി ജര്‍മനിയുടെ കീഴടങ്ങലിന്‍റെ സ്മരണ നിലനിര്‍ത്താനായി ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് അവധിയാണ്.

Share
അഭിപ്രായം എഴുതാം