മേഘാലയിലെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തര മരണനിരക്കും നിയന്ത്രിക്കുക വെല്ലവിളിയാണെന്ന് മുഖ്യമന്ത്രി

കോണ്‍റാഡ് സാങ്മ

ഷില്ലോങ് സെപ്റ്റംബര്‍ 4: സംസ്ഥാനത്തെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തരമുള്ള മരണനിരക്കും നിയന്ത്രിക്കുകയെന്നത് വെല്ലുവിളിയാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ബുധനാഴ്ച പറഞ്ഞു. കുട്ടികളുടെ വികസനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സങ്മ.

കുട്ടികളുടെ വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം