റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേഠിയിലെ ആദ്യത്തെ അങ്കണവാടി, സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്തു

August 28, 2019 - 4:44 pm

അമേഠി ആഗസ്റ്റ് 28: തന്‍റെ നിയോജകമണ്ഡലമായ അമേഠിയില്‍ പുതിയ ‘നന്ദ ഹാര്‍’ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. അത്യാധുനികമായ രീതിയിലാണ് അങ്കണവാടി കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി അങ്കണവാടികള്‍ നവീകരിക്കാന്‍ പദ്ധതിയുണ്ട്. ടെലിവിഷന്‍, സോളാര്‍ പാനലുകള്‍, കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികള്‍ എന്നിവയോട് കൂടിയതാണ് കേന്ദ്രങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി ഇങ്ങനെയുള്ള 50ല്‍ പരം നന്ദ ഹാറുകള്‍ അമേഠിയില്‍ നിര്‍മ്മിക്കും.

അമേഠിയിലെ ഇത്തരമൊരു ഉദ്യമത്തിന് ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും, സമഗ്ര പുരോഗതിയുടെ ആരംഭമാണിതെന്നും സ്മൃതി പ്രതികരിച്ചു. രാജ്യത്തുള്ള 1000 അങ്കണവാടികള്‍ 40,000 കുട്ടികള്‍ക്കും 30,000 സ്ത്രീകള്‍ക്കും പ്രയോജനമുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *