റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിബിഐ, എന്‍ഫോഴ്സ്മെന്‍റ് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചിരിക്കുകയാണ്; അഖിലേഷ് യാദവ്

August 26, 2019 - 5:05 pm

ലഖ്നൗ ആഗസ്റ്റ് 26: ഇന്ത്യന്‍ ജനാധിപത്യത്തില്‍ സര്‍ക്കാര്‍, സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്നില്ല. എന്നാല്‍ ബിജെപി ഭരണത്തില്‍ സിബിഐ, എന്‍ഫോഴ്സ്മെന്‍റ്, ഐടി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ചിരിക്കുകയാണ്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞു.

പ്രതിപക്ഷത്തിനെ ലക്ഷ്യം വച്ചിരിക്കുന്നതിന്‍റെ കാരണം, അവരെ ഭയപ്പെടുത്തി നിര്‍ത്തിയാല്‍ സര്‍ക്കാരിന്‍റെ നിയമവിരുദ്ധമായ പ്രവര്‍ത്തികളെ പ്രതിപക്ഷം എതിര്‍ക്കാതിരിക്കാനായിട്ടാണ്. യാദവ് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥ നേരിടുന്ന തൊഴില്‍ നഷ്ടമാകുന്നതും, മറ്റ് പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധയെ തിരിക്കാനായാണ് ഇത്തരം വിവാദപ്രശ്നങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും യാദവ് പറഞ്ഞു.

70 ലക്ഷം തൊഴില്‍ നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പലരും പുറത്താക്കപ്പെടുകയാണുണ്ടായത്. ഇന്ത്യയേക്കാളും നല്ലത് ബംഗ്ലാദേശിന്‍റെ സാമ്പത്തിക വ്യവസ്ഥയാണ് നല്ലതെന്നും യാദവ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *