ന്യൂഡല്‍ഹി ആഗസ്റ്റ് 19: യമുനാ നദീതീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് വീട് ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് മാറാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. നദി നിറഞ്ഞ് ഒഴുകുന്നതിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുള്ള തമ്പുകളിലേക്കും ക്യാമ്പുകളിലേക്കും മാറാന്‍ ജനങ്ങളോട് കെജ്രിവാള്‍ നിര്‍ദ്ദേശിച്ചത്.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിപ്പിക്കുന്നവരെ അവിടെ നിന്നും ഒഴിപ്പിക്കാനാകും വരുന്ന രണ്ട് ദിവസം സര്‍ക്കാരിന്‍റെ മുന്‍ഗണനയെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചു.
നദി അതിന്‍റെ പരമാവധി സംഭരണശേഷി എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 2120 ടെന്‍റുകളും 53 വഞ്ചികളും സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്കപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാനായി സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. 30 അപകട സ്ഥലങ്ങളില്‍ വഞ്ചികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.