റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ മഴയ്ക്ക് ശമനം; 89 മരണം, 1,143 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,55,662 പേര്‍

August 13, 2019 - 10:41 am

തിരുവനന്തപുരം ആഗസ്റ്റ് 13: ശക്തമായ മഴയില്‍ സംസ്ഥാനത്ത് 89 മരണം. 63,506 കുടുംബങ്ങളില്‍ നിന്നായി ഏകദേശം 2,55,662 ലക്ഷം പേരാണ് 1,413 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും തൃശ്ശൂരും ഇടുക്കിയിലും അഞ്ച് വീതവും മലപ്പുറത്ത് 27 പേരും കോഴിക്കോട് 17 പേരും വയനാടും 12 പേരും ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഇതിനകം മരിച്ചു.

മലപ്പുറത്ത് നിന്ന് 50 പേരും വയനാട്ടില്‍ നിന്ന് 7 പേരെയും കാണാനില്ല. 838 പൂര്‍ണ്ണമായും 8,718 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടറ്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കെഎസ്ആര്‍ടിസി ബസ്സും ട്രെയിനുകളും സര്‍വ്വീസുകള്‍ പലയിടത്തും പുനഃസ്ഥാപിച്ചു. കോഴിക്കോട്, തൃശ്ശൂര്‍, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ, വയനാട്, എറണാകുളം, മലപ്പുറം തുടങ്ങി 9 ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ആഗസ്റ്റ് 13ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണര്‍ ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സമൂഹമാധ്യമങ്ങള്‍ വഴി കുപ്രചരണം നടത്തിയതില്‍ 19 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുവെന്ന് ഡിജിപി ലോക്നാഥ ബെഹ്റ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *