ബെലാഗവി ആഗസ്റ്റ് 5: കര്‍ണാടകയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വായു മാര്‍ഗ്ഗം സന്ദര്‍ശനം നടത്തി. പ്രദേശത്തെ അവസ്ഥ രൂക്ഷമായി തുടരുകയാണ്. അയല്‍സംസ്ഥാനമായ മഹാരാഷ്ട്രയിലെ ജലസംഭരണികളില്‍ നിന്ന് അമിതമായി വെള്ളം പുറത്ത് വിട്ടത് മൂലം കൃഷ്ണ നദിയില്‍ വെള്ളം നിറഞ്ഞു.
സ്കൂളുകളില്‍ വെള്ളം കയറിയത് മൂലം മൂന്ന് ദിവസത്തേക്ക് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരിതബാധിത പ്രദേശങ്ങളായ ബെലഗവി, റായ്ചുര്‍, ബിജാപൂര്‍, യാദ്ഗിര്‍ തുടങ്ങിയ ജില്ലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. സൈന്യത്തിന്‍റെയും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായം തേടി.
പ്രളയത്തെ തുടര്‍ന്ന് 1000ത്തോളം ആളുകളെ ഇതിനകം മാറ്റി പാര്‍പ്പിച്ചു.