റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുത്തലാഖ് ബില്‍ പാസ്സാക്കി ലോക്സഭ

July 26, 2019 - 10:53 am

ന്യൂഡല്‍ഹി ജൂലൈ 26: മൂന്നാം തവണയാണ് ലോക്സഭ ബില്‍ പാസ്സാക്കുന്നത്. മുത്തലാഖ് നിയമ വിരുദ്ധമാണെന്നും ഭര്‍ത്താവിന് 3 വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരുമെന്നും സഭ അറിയിച്ചു. കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവര്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവ് അമിത ശിക്ഷയാണെന്ന് പ്രതിഷേധിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ്സും ഇറങ്ങിപ്പോയി.

303 അംഗങ്ങള്‍ അനുകൂലിച്ചും 82 അംഗങ്ങള്‍ പ്രതികൂലിച്ചും വോട്ട് ചെയ്തു. 2017 ഡിസംബര്‍ 27ന് ലോക്സഭ ബില്‍ പാസ്സാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലും ബില്‍ പാസ്സാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *