കാര്‍ഗില്‍ യുദ്ധത്തിന് രണ്ട് പതിറ്റാണ്ട്; യോദ്ധാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രസിഡന്‍റ്, പ്രധാനമന്ത്രി

രാംനാഥ് കോവിന്ദ്, നരേന്ദ്രമോദി

ന്യൂഡല്‍ഹി ജൂലൈ 26: 1999 ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച യോദ്ധാക്കള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രസിഡന്‍റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

1999 കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച പട്ടാളക്കാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു, അവരുടെ മനക്കരുത്തിനെ പ്രണമിക്കുന്നുവെന്നും പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു.

കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍ ജമ്മു കാശ്മീരിലെ കാര്‍ഗില്‍ പോകാന്‍ തനിക്ക് അവസരം ലഭിച്ചെന്നും ധീര ജവാന്മാരുടെ ധൈര്യത്തിനെ നമിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീരിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു അതെന്നും പട്ടാളക്കാരുമായി ഇടപ്പെട്ടതൊന്നും മറക്കാന്‍ കഴിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം