കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ

ബിഎസ് യെദ്യൂരപ്പ

ബംഗളൂരു ജൂലൈ 26: കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. യെദ്യൂരപ്പ സ്ഥാനമേല്‍ക്കുമെന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം പെട്ടെന്ന് തന്നെയുണ്ടായത് ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ പ്രസിഡന്‍റുമായ അമിത് ഷായുടെ ഫോണ്‍വിളിയാണ്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം അമിത് ഷാ വിളിച്ചറിയിക്കുകയായിരുന്നു. യെദ്യൂരപ്പ മാത്രമാകും ഓഫീസിലെത്തി സത്യപ്രതിജ്ഞ ചെയ്യുക, കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം മാത്രമേ മന്ത്രിസഭ വികസിപ്പിക്കുകയുള്ളൂ എന്നാണ് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചിരിക്കുന്നത്.

15 വിമത എംഎല്‍എമാരില്‍, 3 കോണ്‍ഗ്രസ്സ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, ആര്‍ ശങ്കര്‍, മഹേഷ് കുമത്തഹള്ളി എന്നിവരെ കര്‍ണാടക സ്പീക്കര്‍ അയോഗ്യരാക്കി.

Share
അഭിപ്രായം എഴുതാം