കര്‍ണാടകയില്‍ ആദ്യ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തു; രോഗം ബാധിച്ചത് അഞ്ചുവയസുകാരിക്ക്

December 13, 2022

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യ സിക വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു. റായ്ച്ചൂര്‍ ജില്ലയിലെ മാന്‍വിയില്‍ അഞ്ചുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയോ കുടുംബാംഗങ്ങളോ പുറത്തേക്ക് യാത്രകള്‍ നടത്തിയിരുന്നില്ല. ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവര്‍ താമസിച്ചിരുന്നത്. കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെയും രക്തസാമ്പിളുകളും സെറം സാമ്പിളുകളും …

സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു; രോഗബാധ കോഴിക്കോട് സ്വദേശിക്ക്

November 26, 2021

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയായ 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനേഴാം തീയതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായി ചികിത്സയിലായിരുന്നു യുവതി. ആലപ്പുഴ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള പരിശോധന ഫലങ്ങള്‍ പോസിറ്റീവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ …

5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

July 29, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി …

സംസ്ഥാനത്ത്‌ 2 പേര്‍ക്കുകൂടി സിക വൈറസ്‌ സ്ഥിരീകരിച്ചു

July 25, 2021

തിരുവനന്തപുരം : സംസ്ഥാനത്ത്‌ 2 പേര്‍ക്കുകൂടി സിക വൈറസ്‌ സ്ഥിരീകരിച്ചു.തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ 30 കാരിക്കുമാണ്‌ വൈറസ്‌ രോഗം സ്ഥിരീകരിച്ചത്‌. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ വൈറസ്‌ ബാധ കണ്ടെത്തിയത്‌. …

സിക്ക വൈറസ്; ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

July 23, 2021

പാലക്കാട്: സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം), അറിയിച്ചു. ഡെങ്കി, ചിക്കന്‍ ഗുനിയ എന്നീ രോഗങ്ങള്‍ക്ക് കാരണമായ ഈഡിസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന മറ്റൊരു വൈറസ് രോഗമാണ് സിക്ക.സിക്ക രോഗം പരത്തുന്ന ഈഡിസ് …

സിക്ക വൈറസ് പ്രതിരോധം: ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു

July 10, 2021

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. …