നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ ഇന്ന് ആരംഭിക്കും

കൊച്ചി നവംബര്‍ 30: നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള നടപടികള്‍ ഇന്ന് കോടതിയില്‍ ആരംഭിക്കും. നടന്‍ ദിലീപ് ഒഴികെയുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയതിനാലാണ് ദിലീപിനെ ഒഴിവാക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ആറുമാസത്തിനുള്ളില്‍ വിസ്താരം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം