ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ പുതിയ പാതയില്‍ കേരളാ പൊലീസ്; കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റാന്വേഷണം.

May 18, 2020

കോഴിക്കോട്: ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ പുതിയ പാതയില്‍ കേരളാ പൊലീസ് ചുവടുവയ്ക്കുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിക്കുന്ന ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കുറ്റാന്വേഷണം. കോഴിക്കോട് പോലൂരില്‍ മൂന്നുവര്‍ഷംമുമ്പു കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖമാണ് പുനരാവിഷ്‌കരിച്ചത്. 2017ല്‍ കോഴിക്കോട് പോലൂരില്‍നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് …