കാവ്യപ്രപഞ്ചത്തിലെ ഒരു സൂര്യതേജസ് അസ്തമിച്ചു

June 22, 2021

പതിറ്റാണ്ടുകളായി മലയാളത്തിന് കവിതാ സപര്യയുടെ സുഗന്ധം അനിര്‍വചനീയമായി പടര്‍ത്തി നല്കിയ ആദരണീയ എസ്. രമേശന്‍ നായര്‍ ഇനി യവനികയുടെ പിന്നിലേക്ക്. ഇന്നലെ (ജൂണ്‍ 18)  വൈകുന്നേരം  സംഭവം നടന്ന് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഏറണാകുളത്തെ  ലക്ഷ്മി ഹോസ്പിറ്റല്‍ ശൃംഖലയുടെ  സാരഥി ശ്രീ പ്രദീപ് വാരിയര്‍ വിവരം വിളിച്ച് പറഞ്ഞു. എങ്കിലും അതുള്‍ക്കൊള്ളാന്‍ കുറച്ചു സമയം എടുത്തു. രമേശെട്ടനും എനിക്കുമിടയില്‍ വര്‍ഷങ്ങളിലൂടെ ഉടലെടുത്ത ബന്ധത്തിന്റ്റെ തീവ്രത അത്ര ശക്തമായിരുന്നു. അത് …