ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്

പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്. പത്തനംതിട്ടയിലാണ് സംഭവം. കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയോടെയാണ് സംഭവം ഉണ്ടായത്.ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ ബസിന് നേരെയാണ് കല്ലേറുണ്ടായത്.

ബൈക്കിലെത്തിയ രണ്ടു പേരാണ് ബസിനുനേര കല്ലെറിഞ്ഞത്. ബസിന്റെ മുൻവശത്തെത്തിയശേഷമായിരുന്നു കല്ലേറ്. ആർക്കും കല്ലേറിൽ പരിക്കേറ്റിട്ടില്ല. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കല്ലെറിഞ്ഞ അക്രമികളെ കണ്ടെത്താനാണ് പോലീസിന്റെ നീക്കം.

Share
അഭിപ്രായം എഴുതാം