ഗതാഗതനിയമങ്ങള്‍ പോലീസുകാരന്‍ ലംഘിച്ചാല്‍ പിഴ ഇരട്ടി: ഉത്തര്‍പ്രദേശ് ഡിജിപി
ലഖ്നൗ സെപ്റ്റംബര്‍ 7: പുതിയ ഗതാഗതനിയമങ്ങള്‍ക്കെതിരെ ജനങ്ങളുടെ കടുത്ത വിമര്‍ശനവും പ്രതിഷേധവും നേരിടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പുതിയ നിയമം പ്രഖ്യാപിച്ചു. ഗതാഗതനിയമങ്ങള്‍ പോലീസുകാര്‍ ലംഘിച്ചാല്‍ പിഴ ഇരട്ടിയാകും. വെള്ളിയാഴ്ച രാത്രിയിലാണ് ഉത്തരവ് പ്രഖ്യാപിച്ചത്. സ്വകാര്യമായോ ഔദ്യോഗികമായോ വാഹനം …